കഥിത !
കഥിത എന്ന് കേള്‍ക്കുമ്പോള്‍..നിങ്ങള്‍ ഒരുപക്ഷെ , അമ്പരന്നേക്കാം!
കഥിതയോ ?
ഇങ്ങനെ ഒരു പദം ഇതുവരെ കേട്ടറിവില്ലല്ലോ...എന്നാണെങ്കില്‍...
ശരിയാണ്...ഇങ്ങനെ ഒരു പദം ആദ്യമായി ഉച്ചരിക്കുന്ന ആള്‍ ഈ ഞാന്‍ തന്നെ
ആവും !
കഥിത എന്നാല്‍ കവിതയും കഥയും ചേര്‍ന്ന ഒന്നാണ് !
ചിലപ്പോള്‍ ചില കഥകള്‍ നമുക്ക് കവിത പോലെ തോന്നും!
എന്‍റെ എഴുത്ത് ഈ കൂട്ടത്തില്‍ പെടുമെന്ന് ഞാന്‍ സ്വയം വിശ്വസിച്ചോട്ടെ...
അല്ലേലും...കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞല്ലേ....
