എന്തും വില്‍ക്കാം എന്ന് നീ പറഞ്ഞല്ലോ..
നിനക്ക് നിന്റെ കണ്ണുകള്‍ വില്‍ക്കാം,
കാഴ്ചയെ വില്ക്കാമോ?
കാഴ്ച്ചപ്പാടിനെയോ...?
നിന്റെ മനസ്സ് വില്‍ക്കാം,
മനസ്സാക്ഷിയെ വില്ക്കാമോ?
ചിന്തയെയോ...?
നിന്റെ കൈകള്വില്ക്കാം,
ചെവികള്വില്ക്കാം,
കേള്‍വിയെയോ ?
നിനക്ക് നിന്റെ,
ഹൃദയം,രക്തം,ശുക്ലം,...എന്തും....
നിന്നെത്തന്നെയും വില്‍ക്കാം...
വാങ്ങാന്ആളുണ്ടാവാം..
അമ്മയെ വിറ്റാലും,
ഗര്‍ഭപാത്രം വിറ്റാലും,
മാതൃത്വം വില്ക്കാമോ..?
ഇല്ലെന്നു നീ പറയുമ്പോള്‍,
എനിക്ക് തോന്നുന്നു..
ആശ്വാസത്തിനു വകയുണ്ടെന്നു !
ഇനി ഒന്ന് ചോദിച്ചോട്ടെ,
നീ ഇന്നലെ വാങ്ങിയ,
നന്മയുടെ മണമുള്ള,
ആ നനുത്ത,
ആ നനുത്ത,
സ്വപ്നത്തിന് എന്താണ് വില ?
എനിക്കും വാങ്ങാനാ..

പ്രവൃത്തിയെ വില്ക്കാന് പറ്റുമല്ലോ........
ReplyDeleteഞാന്‍ ഉദ്ദേശിച്ചത് കര്‍മ്മം ആണ്..
ReplyDeleteഅത് ഞാന്‍ വെട്ടി,വരിയില്‍ അല്പം മാറ്റം വരുത്തിയിട്ടുണ്ട്.
ആ വരിയില്‍ സ്വല്പ്പം ആശയക്കുഴപ്പമുണ്ട്.
:)
നന്ദി.
ഇത്തരം തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുക..
[:)]