നാട് :
തറിയുടെയും തിറയുടെയും (പിന്നെ കൂതറയുടെയും) നാടായ കണ്ണൂരിലെ , മട്ടനുര്‍ ശങ്കരന്കുട്ടിയാലും മട്ടനുര്‍ ശിവദാസനാലും പ്രസിദ്ധമായ മട്ടനുര്‍ മുനിസിപ്പാലിറ്റിയിലെ പരിയാരം എന്നാ ചെറിയേ...ഒര് സ്ഥലത്താണ് ന്റെ വീട്..നാട്ട്കാരായ നാട്ടുകാരൊക്കെ ...ന്നെ, കുഞ്ഞാറ്റ എന്ന് വിളിക്കും ! ഈ പേര്..ഞാന്‍ തന്നെ എനിക്ക് ഇട്ടതാണ്ട്ടാ...
മട്ടന്നുരിനെക്കുറിച്ച് പറയാനാനാണ്..എന്ന് വച്ചാല്‍...
ഒര് ടൌണില്‍ വേണ്ടത് എല്ലാം അവിടേണ്ട് ! അതായത്...
ഒര് വിദേശമദ്യഷാപ്പ് , ഒര് കള്ളുഷാപ്പ്,ഒര് അമ്പലം,ഒര് പള്ളി,മറ്റൊരു കുരിശുപള്ളി,കണ്ടമാനം... ഹോട്ടലും ജ്വല്ലറിയും ബേക്കറിയും, പിന്നേ...
ബാര്‍...ബാര്‍ബ ര്‍ ഷാപ്പ്...മീഞ്ചന്ത...കോളേജ്...ഇത് രണ്ടും അടുപ്പിച്ച് പറഞ്ഞത് മനപ്പൂര്‍വമാണ് കേട്ടോ..അത് പോലെ..നേരത്തെ പറഞ്ഞ കള്ളുഷാപ്പ് ഉം പിന്നെ അമ്പലവും...മനുഷന്മാര് ഒത്തൊരുമയോടെ നിക്കണ രണ്ടുസ്ഥലങ്ങലാനല്ലോ ഇത് രണ്ടും ...!
ആ കഴിഞ്ഞില്ല...പിന്നെ...ഗവ : ആസ്പത്രി , മറ്റേ ആസ്പത്രി, മുക്കിനു മുക്കിനു ടവര്‍..ATM..Gas ഏജന്‍സി..നെടു നീളന്‍ മരങ്ങള്‍...അയിന്റെ മോളില്..പകല്‍ മൊത്തം ഉറങ്ങണ വവ്വാല് , ഞമ്മള ബാശേല് പറഞ്ഞാ...കടവാതില് ! (ഇത് ഞമ്മള മട്ടനുരിന്റെ മാത്രം പ്രത്യേകതയാട്ടാ..)
ഒര് പ്രശ്നം മാത്രം ! രണ്ട് ടാക്കിസ് ഉണ്ടായിരുന്നത് രണ്ടും പൂട്ടി !!
ആയിനെന്താ..ഇഷ്ടംപോലെ CD എറക്കുന്നുണ്ടാല്ലാ എന്നാണെങ്കില്‍...”ടാക്കിസ്ന്നു വലിക്കണ സുഖം...കിട്ട്യോടാ കുണ്ടാ..ന്നു ചോദിക്കും”..കുമാരേട്ടന് !
മട്ടനുരിനു ഞങ്ങള്‍ കൊടുത്ത പേര് ‘ചക്കര പന്തല്‍ ‘ എന്നാണ് !
ശേര്യായ ചക്കരപ്പന്തല്‍ ....! അതിനെക്കുറിച്ച് ഇനി എഴുതാം..

കിടിലന്‍ നാടും കിടിലന്‍ മനുഷ്യരും സമ്മതിച്ചു തന്നേ ...
ReplyDeleteഇനി വരാനുള്ളത് ഒരു എയര്‍പോര്‍ട്ട് മാത്രം ..
അതിനു ഏതാനും നാളുകള്‍ കൂടി ...