കല്ല്‌ പൊടിഞ്ഞുണ്ടായ ദൈവം!

[ 2009 ലെ CUSAT FEST ല്‍ ഒന്നാം സ്ഥാനം നേടിയ എന്‍റെ കവിത.]

ന്ന് ഈ പെരുവഴി
ഒരിടവഴിയായിരുന്നു !

ഈ ആല് അന്നും
ഇവിടെ ഉണ്ടായിരുന്നു.

ഈ കാണുന്ന കല്ലിന്നു
അന്നിത്ര മൂര്‍ച്ചയില്ലായിരുന്നു !

ഈ കല്ലേചവുട്ടിയാ
രാമൂം മമ്മദ്‌ഉം സാറയും
പിന്നെ ഈ ഞാനും,
ആലിന്കൊമ്പത്ത് ഏറാറ്‌ !!

കുട്ടിത്തം കഴിഞ്ഞപ്പോ..
ആലിന് ചുറ്റും വേലികള്‍ വന്നു !
പിന്നെ വിളക്കും
ഒപ്പം വിലക്കും !

ഭാഗ്യം ! തണല്-
ആല് തരണ്‌ണ്‌ട്..
ആരൊക്കെ തടസം പറഞ്ഞാലും !

ഞങ്ങള് വളര്ന്നു..
ഒപ്പം,
കല്ലിന്‍റെ കൂര്പ്പും ..
( കണ്ണിന്‍റെയും ! )

തവണകളായി ഞങ്ങള്
ആലിന്‍റെ തണല് ഭാഗിച്ചു!

വിളക്കുള്ളവന്ന് തണുപ്പും
വിലക്കുള്ളവന്ന് ഇരുട്ടും !
ഇന്നീ പെരുവഴിയൊരു
പൊതുവഴിയല്ല !

ആലിന്‍റെ പേരില്‍ ഞങ്ങള്
ആരോടെല്ലമോ അങ്കം വെട്ടി !

അങ്ങനെയിരിക്കെ ,
ആല് പിളര്ന്നു .
കല്ല്‌ പൊടിഞ്ഞു !
ഇതിലെ,ഒരു പുതുവഴി വന്നു!

ഇപ്പൊ,ശരിക്കും
ദൈവത്തെ കണ്ടപോലെ..

എന്തായിരുന്നു പ്രശ്നം ?!
ആലോ ,കല്ലോ ,അതോ..
ഞാനോ..?
തത്ത്വമസി ! **




തത്വമസി = അത് നീ ആകുന്നു!

1 comment:

  1. kunthammmmmmmmmmmmmmmm what is this it's a ......................00000000000000000

    ReplyDelete