ചക്കരപ്പന്തല്:
മട്ടന്നൂര്‍ എന്ന് കേള്‍ക്കുമ്പോള്‍വല്ല മട്ടനോ ചിക്കണോ മറ്റുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരെങ്കിലുമുണ്ട്, അവരുടെ അറിവിലേക്കായി പറയട്ടെ..’ മൊട്ടക്കുന്നുകളുടെ നാട് ’ എന്നതാണ് മട്ടന്നൂര്‍ആയത്,ട്ടോ..
ചക്കരപ്പന്തല് എന്ന പേര് അന്വാര്‍ത്ഥമാക്കുന്ന ചില സ്ഥിരം കഥാപാത്രങ്ങള്‍ഇവിടെ ഉണ്ട് ! കാലനേയും , കാലത്തെയും , പ്രായത്തേയും വെല്ലുവിളിച്ച് , എല്ലാ ബാച്ചിലും പഠിച്ചിറങ്ങുന്ന യുവത്വത്തിന് വെല്ലുവിളിയായി നില്‍ക്കുന്ന ചില സ്ഥിരം കുറ്റികള്‍!
തിരക്ക് കൂട്ടല്ലേ...ഓരോരുത്തരെയായി പരിചയപ്പെടുത്താം.
മ ല്‍മലിന്‍റെ കുപ്പായത്തില് അത്തര്‍ പൊരട്ടി , വീ.കെ.സി യുടെ മിന്നുന്ന ചെരുപ്പുമിട്ട് , TITAN ന്‍റെ മഞ്ഞ വാച്ചും കെട്ടി , ചുണ്ടിന്‍റെ ഒരറ്റം മുതല്‍മറ്റേ അറ്റം വരെ , നേര്‍ത്ത ‘ നസീറിയ ന്‍‘ മീശയുമായി കോളേജ് കുന്നിന്റെ അവിടെ വന്നുനില്‍ക്കുന്ന മൂസ !
പകല് മീന്‍വില്പന ആയോണ്ട് എല്ലാരും ഓനെ ‘മീന്മൂസ , മീന്മൂസ’ എന്ന് വിളിച്ചു. ജോലി കഴിഞ്ഞാല്‍വേഗം വീട്ടിലെത്തി ഒന്നാം നമ്പരൊരു കുളിയും പാസാക്കി മേല്‍പ്പറഞ്ഞ ആടയാഭരണങ്ങളും ധരിച്ച് , പഴയ സിനിമ നടന്മാരെ ഓര്‍മ്മിപ്പിക്കും വണ്ണം , മൂസയുടെ ഒരു വരവുണ്ട് , അണ്ണാ....
പെറ്റതള്ള സഹിക്കില്ല !
ബി.എസ്.എന്‍.എല്‍ഓഫീസിന്‍റെ അടുത്തും വല്ലാശ്ശേരി ദിനേശ് എട്ടന്‍റെ ദിനേഷ്-പപ്പട ഫാക്ടറി യുടെ ( അതായതു ദിനേഷേട്ട ന്‍റെ - കുന്നുമ്മല്‍ഹൗസ് ) അടുത്തുമായി മൂസയെ കാണാം.മൂസ വന്നാല്‍എല്ലാരും അറിയും, ഓരോദിവസവും ഓരോ മണമാണ് , മൂസക്ക് !
തിങ്കളാഴ്ച – ബിസ്കറ്റി ന്‍റെ മണം,
ചൊവ്വാഴ്ച - കൈതച്ചക്ക,
ബുധന്‍- ചെമ്പകം,....
അങ്ങനെ പോകുന്നു. ഈ അത്തര്‍ഒക്കെ വാങ്ങുന്നത് പാലോട്ടുപള്ളി മഖാം-ഉറൂസി ന്‍റെ സമയത്താവണം ! ( ഇപ്പൊ ഉറൂസ് നടക്കുആനു ട്ടോ..).
എന്തിനാണ് മൂസ ഇവിടെ ഇങ്ങനെ ചുറ്റിപ്പറ്റി നടക്കുന്നത് എന്നല്ലേ..
പി.ആര്‍.എന്‍.എസ്.എസ്.( പഴശ്ശിരാജാ സ്മാരക) കോളേജ് ഉം , യുനിവേഴ്സല്‍കോളേജ് ഉം വിട്ട് ഇതുവഴിയാണല്ലോ ഭൂലോക സുന്ദരികളും – മഹാ അഹങ്കാരികളുമായ തരുണീമണികള്‍ചക്കരപ്പന്തലിലേക്ക് ബസ്‌കേറാന്‍പോകുക !
അതൊരു ബല്ലാത്ത ഒരുകാഴ്ചയാണ് പഹയാ...
ഓരോ സെറ്റ് പെണ്പടകളും നീങ്ങുമ്പോ..അനുരാഗ വിലോചിതനായുള്ള മൂസയുടെ ആ നോട്ടം , കൂടെയുള്ള ആണ്പില്ലേര്‍ആരേലും തിരിഞ്ഞു നോക്കി കണ്ണുരുട്ടിയാല്‍, അപ്പൊത്തന്നെ രാഷ്ട്രദീപികയിലേക്ക് സൂക്ഷിച്ചു നോക്കും !(വായിക്കാന്‍അറിയില്ലേലും)
ഈ കാഴ്ച ഇവിടെ പതിവാണ്,വര്‍ഷങ്ങള്‍എറെയായി ഇത് തുടങ്ങിയിട്ട് . പണ്ടെങ്ങാണ്ട് എതോ ഒരു പെമ്പ്രന്നോള് , അതായതു ഒരു അസുരവിത്ത് , പേര് ചോദിച്ചപ്പോ “ മൂസ ! “ എന്ന് സത്യസന്ധമായി പറഞ്ഞ നമ്മുടെ മൂസക്കയുടെ , മുഖത്ത് നോക്കി ലവല് പറഞ്ഞത്രേ..”അയ്യേ..” ന്ന് ! (ഈയുള്ളവന്‍പോലും പേര് ചോദിച്ചാല്‍‘nistuL’ എന്നേ പറയൂ , ‘Nisthulan’ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും !)
പാവം മ്മടെ മൂസക്ക ! അയാള് അപ്പൊത്തന്നെ പേരുമാറ്റി !
“ അപ്പൊത്തന്നെ???!!!!! “
അപ്പൊത്തന്നെ അല്ലാ...കൊറച്ചു കയിഞ്ഞ്..അതായത് , ഒരു...ഒരാഴ്ച കഴിഞ്ഞ്..!
എന്താന്നോ പേര്..
“”’ മുസാഫി ര്‍!!! “”
പറഞ്ഞിട്ടെന്തു കാര്യം ! മ്മടെ നാട്ടരല്ലേ...മൂസാന്നെ വിളിക്കൂ..!!
മൂസയുടെതായി ഒരുപാട് കഥകള് നാട്ടിലുണ്ട്,അത് ഞാന്‍വിശദമായി പരെനണ്ട് ട്ടാ...
എനീള്ളത് ഏകദേശം 60 വര്‍ഷയി ഫീല്‍ടിലുള്ള കുമാരേട്ട ന്‍, എല്ലാരും ഓരെ ‘student കുമാരേട്ടന്‍’ന്നാണ് വിളിക്വ . വെള്ളയോ , ക്രീം കളറോ ഉള്ള ഹാഫ് കൈ ഷര്‍ട്ടും , മോഡേണ്‍ ടൈലേര്‍സില്‍ നിന്ന് സ്പെഷലായി തയ്ക്കുന്ന ‘ഇന്‍ഡിഗോ നഷന്‍റെ’ യോ ‘ ഫ്ലയിംഗ് മഷിന്‍റെ’ യോ പാന്റ്സും തവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറത്തിലുള്ള ഷൂ.
ഈയിടെയായി ഒരു ചൈനാ മൊബൈലും കയ്യിലുണ്ട്.
മൂസയുടെ കേന്ദ്രത്തില്‍ നിന്ന് തെല്ലകലെ യായാണ് കുമാരേട്ടന്‍റെ പ്രവര്‍ത്തന മേഖല ! ഒന്നുകില്‍ ‘ എലൈറ്റ് ബുക്സില്‍ ‘ അല്ലേല് ഉപ്പിലിട്ട നെല്ലിക്ക , മാങ്ങാ , കൈതച്ചക്ക , ഇത്യാതി സാധനങ്ങള്‍ കിട്ടണ, ‘സൈതലവിക്കന്‍റെ ’ കടേല് ! ഈ രണ്ടു സ്ഥലത്തില് കേറാതെ പോകണ ഏതേലും ഒരു പെണ്‍കൊടി ഉണ്ടാകുമോ...?! പഹയന്‍ !
മൂസയെപ്പോലെ വെറുതേ നോക്കിനിക്കണ ആളല്ല കുമാരേട്ടന്‍ . കുട്ട്യോള്‍ടെ പേര് , നാള് , നാട് , കുടുംബപുരാണം... , എല്ലാം തെരക്കും !
ന്നിട്ടോ...അവളുമാരുടെ , വകയിലെ ഏതേലും ഒരു ബന്ധുന്‍റെ പേര് പറഞ്ഞ് “ നിക്ക് പരിചയോണ്ടല്ലോ...” ന്നു പറയും...! ( ബെറുതെ.)
ന്നിട്ടോ...എലൈറ്റ് ലെ ബാബു എട്ടനോടോ , സൈത്ക്കയോടോ പറേം..
“ മ്മടെ ബേണ്ടപ്പെട്ട കുട്ട്യാട്ടോ..”
സ്ഥിരം ഡയലോഗ് കേട്ടപോലെ , ബാബു ഏട്ടന്‍ തലയാട്ടും , സൈതുക്ക മുറുക്കിച്ചോപ്പിച്ച പല്ലും കാട്ടിചിരിക്കും “ ഈ........” ന്ന്.

(ഈയുള്ളവന്‍പോലും പേര് ചോദിച്ചാല്‍‘nistuL’ എന്നേ പറയൂ , ‘Nisthulan’ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും !)
ReplyDelete.......................
.......................
.......................
.......................
അത് ഞാന്‍ സമ്മതിക്കുന്നുണ്ടല്ലോ...
ReplyDeleteനിയോന്നും സമ്മതിക്കുക പോലുമില്ല!!
:)